അച്ഛനും അമ്മയും ആരെങ്കിലും ഒരാൾ ഉണ്ടായിരുന്നു സാറക്ക് 😊... ഞാൻ ജനിച്ചു 3മാസം ആയപ്പോൾ തുണി അലക്കാൻ തോട്ടിൽ പോകുവാ എന്നും പറഞ്ഞു പോയ ഒരു അമ്മ ഉണ്ട് enikku ഇതുവരെ അവരുടെ അലക്കു തീർന്നില്ല.. വന്നില്ല.. 28വയസായി... കണ്ടിട്ടില്ല...ഇന്ന് ഞാൻ 3മക്കളുടെ അമ്മയാണ്...എന്റെ അപ്പനും അമ്മയും ചെറുപ്രായത്തിലെ വിവാഹിതർ ആയവർ ആണ് എന്റെ ചേട്ടനെ പ്രെസവിക്കുമ്പോൾ അവർക്ക് 15വയസ് ഉള്ളു.. ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട് നേരെ നോക്കിയാൽ വഴക്ക് ആയിരുന്നു 3മക്കൾ ഉണ്ടാക്കി വച്ചു എന്ന്...എന്നെ ഗർഭിണി ആയിരിക്കെ അപ്പൻ പണിക്കു പോയി ദൂരെ.. ഞാൻ ഉണ്ടായി എന്നറിഞ്ഞപ്പോൾ പോലും വന്നില്ല... എന്റെ 2ചേട്ടന്മാരേം എന്നേം അമ്മക്ക് ഇഷ്ട്ടം അല്ലായിരുന്നു... പിന്നെ ഒരു ദിവസംഅവരും ഇറങ്ങി പോയി....3മാസം പ്രായമേ ഉള്ളു enikku എന്റെ ചേട്ടന്മാർ podi കുഞ്ഞുങ്ങൾ ആയിരുന്നു.. അപ്പന്റെ അപ്പനും അമ്മയും നോക്കി... ദാരിദ്രം ആയിരുന്നു വല്യമ്മ പണിക്കു പോകുമ്പോൾ എന്നെകൂടെ കൊണ്ടുപോകും പറമ്പിൽ ഒക്കെ മരത്തിൽ തൊട്ടിൽ കെട്ടി ഇടുവായിരുന്നു അത്രേ... അമ്മചി വരുമ്പോൾ ഉറുമ്പു കടിച്ചു പൊതിഞ്ഞിരിക്കുന്ന എന്നെ കണ്ട് ആ പറമ്പിൽ നിന്നും ഉറക്കെ കരഞ്ഞത്രേ മഴ ആയിരുന്നത് കൊണ്ട് ആരും കേട്ടില്ല എന്ന് പറഞ്ഞു ചിരിക്കുവായിരുന്നു... നേരെ നിൽക്കാൻ പോലും ജീവനില്ലാത്ത അവർ ഞങൾ മൂന്ന് പേരേം നോക്കാൻ പണിക്കു പോയി... അവസാനം.. എൻറെ ചേട്ടന്മാരെ 1class മുതൽ hostelil കൊണ്ടേ വിട്ടു... അവിടെ അവർ കൊറേ അനുഭവിച്ചു... 13വയസ്സിൽ എന്റെ അപ്പൻ ആദ്യമായി എന്നെ കാണാൻ വന്നു.. കൂടെ ഒരു ഭാര്യയും മകളും... എന്നെ കൂടെ കൊണ്ടുപോയി... അത്രേം നാൾ ദാരിദ്രം ഉള്ളായിരുന്നു പിന്നെങ്ങോട്ട് നരകം ആയിരുന്നു... ആഹാരം കഴിക്കാതെ പണി എടുത്ത്... കരഞ്ഞു കരഞ്ഞു ഉറങ്ങിയാ ദിവസങ്ങൾ... നരകിച്ച ദിവസങ്ങൾ.. ചേട്ടന്മാരേം കൊണ്ടുവന്നു കൂടെ... ഇപ്പോളും ഞാൻ ആഹാരം കഴിക്കാൻ ചോർ എടുക്കുമ്പോൾ ഓർക്കും അപ്പന്റെ ഭാര്യ പറയുവാരുന്നു ഈ മുടിഞ്ഞതിന്റെ ഒക്കെ ഒരു മുടിഞ്ഞ തീറ്റ... പച്ച ചോർ കണ്ണീരിന്റെ ഉപ്പ് കൂട്ടി കഴിച്ചു 🥹... കരഞ്ഞു കരഞ്ഞു urangi.. ഞങ്ങൾ 3കുഞ്ഞുങ്ങളും മഴയത് നിലത്തു കിടന്നു കെട്ടി പിടിച്ചു കരഞ്ഞിട്ടുണ്ട്.. Appan അതൊന്നും കണ്ട ഭാവം നടിക്കില്ല... 17വയസു വരെ 😶.. അതിനിടയിൽ എന്റെ ചേട്ടൻ ഒരാൾ ഇറങ്ങി പോയി.. ദൂരെ എങ്ങോട്ടോ.. ഒരാൾ എന്നെ ഒറ്റയ്ക്ക് ആക്കാതിരിക്കാൻ എന്റെ കൂടെ നിന്നു.. സ്കൂളിൽ ഇന്ന് vare ചോർ കൊണ്ടുപോയിട്ടില്ല.. അവരുടെ മകൾക്ക് കൊടുത്തു വിടും... വിശന്നിട് നടക്കുമ്പോൾ വിറച്ചിട്ടുണ്ട്.. എല്ലാർക്കും എല്ലാം അറിയാം പക്ഷെ സഹതാപം മാത്രേ ഉണ്ടായിരുന്നുള്ളു... പസ്കൂളിൽ പഠിക്കുമ്പോൾ രാവിലെതേ അടുക്കള പനിയും ചെയ്ത് വെറും വയറോടെ പോകും.. ചോർ തന്നു വിടില്ല.. ഉച്ചക്ക് സ്കൂളിൽ 5class vare ചോർ ഉള്ളു... ഞാൻ കിടന്നു ഉറങ്ങും അല്ലെങ്കിൽ ബാത്റൂമിന്റെ പുറകിൽ പോയി നിൽക്കും... വൈകീട്ട് വരുമ്പോൾ പച്ച ചോറില് വെറും മുളക് podi ഇട്ടു വാരി തിന്നും 🥹... കരയും 😊😊.. പ്രായം ആയ വല്യപ്പനേം വല്യമ്മേനേം ഒന്നു കാണാൻ പോലും വിടില്ലാരുന്നു... അങ്ങനെ എത്രെയോ എത്രയോ അനുഭവങ്ങൾ 😊😊... ഇന്നെനിക്കു പ്രായം 28....17 വയസ്സിൽ സ്നേഹിച്ചു വിവാഹം കഴിച്ചു... എന്റെ കാര്യങ്ങൾ എല്ലാം അറിയുന്ന എന്റെ ചേട്ടന്റെ കൂട്ടുകാരനെ.. 3മക്കൾ ഉണ്ട്.. ഒരാണും 2പെണ്ണും.. വിവാഹം കഴിഞ്ഞിട്ടും കുടുംബ ജീവിതത്തിൽ സഹിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഉണ്ടായി... താങ്ങാൻ ആരുമില്ലാത്തതുകൊണ്ട് സ്വന്തമായി പ്രതിഷേധിച്ചു തന്റെടി enna പേരും വീണ്... 😊.. ഇന്നിപ്പോൾ ഞാൻ കരയാറില്ല.. എന്റെ കണ്ണീർ വറ്റി പോയി... അവസാനം കരഞ്ഞത് എൻറെ വല്യമ്മ മരിച്ച ദിവസം ആണ്... വിഷമം ഉണ്ടാകാറുണ്ട്.. ചങ്കു ഉള്ളിലിരുന്നു വിങ്ങി പൊട്ടിയാലും കണ്ണീർ വരുന്നില്ല... വരാനില്ലാ.. 😊ഇതിലും ഭീകരം ആയി അനുഭവിച്ച അനുഭവിക്കുന്ന ജീവനുകൾ ഉണ്ട് നമുക്ക് ചുറ്റിനും.. ആരും അറിയന്നില്ല... വിശപ്പിന്റെ വില അറിയാം.. ഒറ്റപ്പെടലിന്റെ.. നഷ്ടപ്പെടലിന്റെ..... ഇപ്പോൾ ഞാൻ ജീവിക്കുകയാണ് എന്റെ മക്കൾക്കും കെട്ടിയോനും വേണ്ടി... Enikku വേണ്ടി ജീവിക്കണം ന്നു enikku തോന്നിയിട്ടെ ഇല്ല... കാരണം ഞാൻ ആഗ്രഹിച്ചത് വിശപ്പു മാറ്റാൻ ആഹാരവും സമാധാനം നിറഞ്ഞ ഉറക്കവും.. എന്നെനിക്കതുണ്ട്.. ഞാൻ സന്തോഷ വതി ആണ്.. എന്റെ ചേട്ടന്മാരും എന്റെ ഒപ്പം ഉണ്ട് വിവാഹം ഒക്കെ കഴിഞ്ഞ് മക്കളൊക്കെ ആയി സന്തോഷത്തോടെ... എനിക്കിത് മതി..... ഉറക്കത്തിൽ എവിടെയോ ഒരു കുഞ്ഞു വീട് വയ്ക്കുന്ന സ്വപ്നം കാണും... 😊.. അതെ ഉള്ളു... ഇന്നിപ്പോൾ എന്ത് പ്രേശ്നങ്ങൾ വന്നാലും പിടിച്ചു നിൽക്കാൻ ഉള്ള മനക്കട്ടി എനിക്കുണ്ട്.. കാരണം ഇനി വന്നു പോയതിൽ പരം ഒന്നും അനുഭവിക്കാൻ ഇല്ല....
സാറ... Nee ഇതിൽ ninte ബാല്യകാലം പങ്കു വെച്ചു.. ഇനി വേണ്ട..personel കാര്യങ്ങൾ ഇനി public ആകേണ്ട... ഒരു രാത്രിക്ക് ഒരു പകലുണ്ട്.. ഇനി നിങ്ങൾ ഹാപ്പിയായി ജീവിക്ക് ജീവിക്ക്... God bless uu❤❤
ചെറുപ്പത്തിൽ അതുപോലെ വിഷമം അനുഭവിച്ചത് കൊണ്ടാണ് ഇപ്പോൾ മോളെ സ്നേഹിക്കുന്ന നല്ല ഒരു ഭർത്താവിനെ കിട്ടിയത്, ഇനിയുള്ള കാലം രണ്ടുപേരും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
വിഷമിക്കേണ്ട മോളും മോൾടെ ഭർത്താവും മരണം വരെ സന്തോഷത്തോടെ ജീവിക്കണം എല്ലാ കാര്യങ്ങളും ഒരുമിച്ച് സംസാരിക്കണം.ഒന്നും മനസ്സിൽ വച്ചുകൊണ്ട് ഇരിക്കരുത് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് മോൾടെ ഭാഗൃം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Now we realize why you choose living together first to understand a person. You know about the worst cases of marriage life or red flags .. don't worry dear... God is with you .. move on.... But avoid over eating Infront of social media... It's a negative... Make other fun activities and travel ....you are our little prince.... Love you ...
കണ്ണീരു വീണ ആഹാരം കഴിച്ചവർക്ക് അറിയാം aa വേദന.... എനിക്ക് അറിയാം....അത് സ്വന്തം...അമ്മ പറഞ്ഞത് കേട്ട്...കണ്ണു നിറഞ്ഞൊഴുകി...ഫുഡ് കഴിക്കാതെ ...പ്ലേറ്റ് എടുത്തു എണീറ്റ് പോയിട്ടുണ്ട്..........ആർക്കും aa അവസ്ഥ വരരുത്😢😢😢😢18 വയസ്സ്... അന്ന് എനിക്കും...അന്ന് ഞാൻ ഓർത്തിട്ട് ഉണ്ട്..എൻ്റെ അപ്പൻ...എൻ്റെ കൂടെ ഉണ്ടാരുന്നു എങ്കിൽ എന്ന്.....
എന്റെ പൊന്നു കുഞ്ഞേ കരയല്ലേ എന്ന് പറയാനേ പറ്റുകയുള്ളൂ അനുഭവിക്കുന്നവർക്കേ അതിന്റെ ആഴവും നടന്നു വന്ന വഴികളും അറിയാൻ പറ്റുള്ളൂ മോളെ നയിക്കുന്നത് ദൈവമാണ് ദൈവത്തിന്റെ ഹിതപ്രകാരം ജീവിക്കുക ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടാകൂ തമ്പുരാന്റെ കരുതലും സംരക്ഷണവും എന്നും ഉണ്ടാകും എന്നെങ്കിലും നേരിൽ കാണാൻ കഴിയട്ടെ🥰🥰🥰🥰😘😘😘😘
ഇത്രയും നാൾ ഞാൻ വെറുതെ ഒരു ഇഷ്ടത്തിന് ആണ് സാറയുടെ വീഡിയോ കണ്ട് ഇരുന്നത്, പക്ഷെ ഇന്ന് ഈ വീഡിയോ കണ്ട മുതൽ ഒത്തിരി ഇഷ്ടം തോന്നുന്നു , സ്വന്തം കൂടെ പിറപ്പിനെ എന്ന പോൽ ഒത്തിരി ഇഷ്ടം. ഇത് വരെ നേരിട്ട് കാണാത്ത എന്നെ പോലെ കുറെ ആളുകൾ ഇപ്പൊൾ സാറയെ അറിയുന്നുണ്ട്, ഇഷ്ടപ്പെടുന്നു, സ്വന്തം വീട്ടിലെ എന്ന പോലെ, സന്തോഷം ആയി ഇരിക്ക് 🤗
സത്യം ഞാൻ ഇപ്പൊൾ vtl പറഞ്ഞേ ഉള്ളു പിണങ്ങിയും divorced അയവരുടെയും മക്കൾ എത്രത്തോളം പ്രയാസങ്ങളിലൂടെ ആണ് പോകുന്നത് എന്ന് ഒരു ടീച്ചർ nu മനസിലാവും... എല്ലാം അറിയാമെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത ഒരാളുടെ അവസ്ഥ ആണ് ടീച്ചേഴ്സിന്..... അതുകൊണ്ട് തന്നെ ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം ആണ് കുഞ്ഞങ്ങളെ വളർത്താൻ കഴിയാത്ത പേരൻ്റ്സ് ഒരിക്കലും ഒന്നും അറിയാത്ത കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാതെ ഇരിക്കുക.അബോർഷൻ തെറ്റ് എന്ന് പറയുന്ന അതേ സമൂഹത്തിൻ്റെ ഇടയിൽ നിന്ന് കൊണ്ട് പലപ്പോഴും ഞാൻ. ചിന്തിച്ചിട്ടുണ്ട് അബോർഷൻ എന്നത് ഒരിക്കലും തെറ്റല്ല....മക്കൾ ഇല്ലെങ്കിലും ജീവിക്കാം....മറ്റുള്ളവർ പറയും അഹങ്കാരി എന്നും ഗ്ലാമർ പോവാതെ ഇരിക്കാൻ ഒക്കെ ആണ് എന്ന് എന്തു കേട്ടാലും ഞാൻ പറയും പേരിൻ്റിങ് എന്നത് വലിയൊരു ഉത്തരവാദിത്വം ആണ്...
മോളെ എന്റെ അച്ഛൻ എനിക്ക് 6മാസം പ്രായംചേച്ചിക്ക് 5വയസും ഉള്ളപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചുപോയതാ. എന്റെ അമ്മ ഞങ്ങളെ വളർത്തി പഠിപ്പിച്ചു, വിവാഹം നടത്തി, കൂലിവേലചെയ്ത്.. ഇപ്പോൾ 11വർഷമായി അമ്മ കിടപ്പിലാ. ഞാൻ നോക്കുന്നു പൊന്നുപോലെ
ഡിവോഴ്സ് എന്ന് ക്യാപ്ഷൻ കണ്ടപ്പോൾ സാറ സെക്കന്റ് മാര്യേജ് ആണെന്ന്ഓർത്തു ..ഇടക്ക് ഒരു വീഡിയോയിൽ കണ്ടു ഒത്തിരി സങ്കടം ഉള്ള ജീവിതം ആണെന്ന്.. അപ്പൊ ഓർത്തു അമ്മ ഇല്ലല്ലോന്ന്..ആകാശ ദൂത് കണ്ടപ്പോൾ ആണ് ഇതു പോലെ കരഞ്ഞത് 😢😢😢😢 god bless you ❤