സത്യം ഗുരു ദൈവമാണ് എന്റെ മോന്റെ കല്യാണം നടക്കാതിരുന്നപ്പോൾ ഞാൻ 2024 തീർത്ഥാടനത്തിനു പോവുകയും അവിടെ ഭഗവാന്റെ പ്ലാവിൻ ചുവട്ടിൽ ഇരുന്നു പ്രാർത്ഥിച്ച് പ്ലാവിൽ തൊട്ടു ഗുരുവിനെ സ്മരിച്ച് അടുത്ത തീർത്ഥാടനത്തിന് എന്റെ കൂടെ മരുമകളും ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചു അത് സത്യമാവുകയും 2025 നവംബർ 13ന് വിവാഹം ചെയ്യുകയും ഡിസംബർ 30ന് ഞങ്ങൾ തീർത്ഥാടനത്തിന് എത്തുകയും ചെയ്തു അത്ര സത്യമുള്ള ഭഗവാനാണ്
ഓം ശ്രീ നാരായണ പരമഗുരവേ നമഃ🙏 ജ്വലിച്ചു നിൽക്കുന്ന സൂര്യൻ്റെ പ്രഭയെ തിരിച്ചറിയാതെ മിന്നാമിനുങ്ങിൻ്റെ വെളിച്ചത്തിനുപിന്നാലെ പായുന്ന സമൂഹം സത്യത്തെ തിരിച്ചറിയുന്നില്ല. ദൈവ സാക്ഷത്ക്കാരം നേടിയ ഗുരുവിനെ ശരണം പ്രാപിക്കുക. ജന്മം സഫലമാക്കുക.
ശ്രീനാരായണഗുരുദേവനെകുറിച്ച് പൊടിപ്പും തൊങ്ങലുകളും ഇല്ലാത്ത സത്യങ്ങൾ ആണ് അങ്ങ് പറഞ്ഞത് ഇക്കഴിഞ്ഞ മഹാസമാധിക്ക് ഞാനും ഭാര്യയും ശിവഗിരിയിൽ ഉണ്ടായിരുന്നു മറ്റുള്ളവർക്ക് വിശ്വസിക്കാൻ കഴിയുമോ എന്നറിയില്ല അതിൻ്റെ ആവശ്യവും എനിക്കില്ല അങ്ങനെയുള്ള നേരനുഭവങ്ങളിൽ കൂടിയാണ് ഞാൻ കടന്നുപോകുന്നത് മക്കളുടെ വിദ്യാഭ്യാസവും മകളുടെ വിവാഹവും ജോലിയും നടന്നുകഴിഞ്ഞു ഇനി മകൻ്റെ വിവാഹവും ഗുരുകൃപയാൽ ഒരുവർഷത്തിനുള്ളിൽ നടക്കും എന്ന് വിശ്വസിക്കുന്നു ഗുരുവിനെ നീ കണ്ടിട്ടുണ്ടോ എന്ന എൻ്റെ ഒരു സുഹൃത്തിൻ്റെ ചോദ്യത്തിൻ്റെ ഉത്തരം സ്വപ്നദർശനത്തിൽകൂടി ഞാൻ അനുഭവിച്ചു ഓം ശ്രീനാരായണ പരമ ഗുരവെ നമഃ 🙏🦚🦜🧘🌷❣️🌾🙏