'യേശുദാസുമായി പിണങ്ങും, ഇണങ്ങും' || SREEKUMARAN THAMPI TALKS || PART-02 || BIJU MUTHATHI

THE STORI

THE STORI

64,653 views

മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ ഒരു സുവര്‍ണ്ണകാലമാണ് ശ്രീകുമാരന്‍ തമ്പി. വയലാര്‍, പി ഭാസ്കരന്‍, ഒഎന്‍വി എന്നീ മഹാരഥന്മാരോട് മത്സരിച്ചാണ് ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്രഗാന ശാഖയില്‍ തന്‍റെ പേരുറപ്പിച്ചത്. മഹാപ്രസ്ഥാനങ്ങളായ ഈ ത്രിമൂര്‍ത്തികളില്‍ പി ഭാസ്കരനെ മാത്രമാണ് ശ്രീകുമാരന്‍ തമ്പി തന്‍റെ ഗുരു എന്ന് വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടായിരിക്കാം?
മലയാള സിനിമയുടെ ദേവരാഗമായ ദേവരാജന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും തമ്മിലുള്ള പിണക്കം എന്തിനായിരുന്നു? മുപ്പതോളം ഗാനങ്ങളില്‍ ശ്രീകുമാരന്‍ തമ്പിക്ക് ഈണമായിക്കൊണ്ടാണ് ദേവരാജന്‍ മാഷ് പിന്നീട് ആ കാലത്തോട് പശ്ചാത്തപിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ അഞ്ഞൂറോളം ഗാനങ്ങള്‍ ആലപിച്ച യേശുദാസിനോടും ശ്രീകുമാരന്‍ തമ്പി പിണങ്ങിയതിന് കാരണമുണ്ട് ; എസ് പി ബിയോടും ജയചന്ദ്രനോടും ഒരിക്കലും പിണങ്ങാതിരുന്നതിനും. ഗിരീഷ് പുത്തഞ്ചേരിയുമായുണ്ടായിരുന്ന ജേഷ്ഠാനുജ ബന്ധത്തെക്കുറിച്ചും ഗിരീഷിന്‍റെ അവസാനകാലത്തെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍നിന്നു വരുന്നതാണ്. മലയാള സിനിമാഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും ഒരു ഗാനം പോലെ ആസ്വദിക്കാവുന്ന അഭിമുഖത്തിന്‍റെ രണ്ടാംഭാഗമാണിത്.

Sreekumaran Thampi represents a golden era of Malayalam film music. He established his name in the world of Malayalam film songs by competing with giants like Vayalar, P. Bhaskaran, and O.N.V. Among these legendary figures, Thampi considered only P. Bhaskaran as his true mentor. Why might that be?

He had a rift with composer Devarajan Master, though later Devarajan regretted it and composed tunes for about thirty of Thampi’s songs. Thampi also had disagreements with singer Yesudas, despite Yesudas singing nearly five hundred of his songs. Interestingly, he never had conflicts with S.P. Balasubrahmanyam or Jayachandran.

With lyricist Girish Puthenchery, Thampi shared a bond like that of elder and younger brothers. His words about Girish’s final days are especially touching.

#thestori_in #sreekumaranthampi #bijumuthathi
#vayalar #vayalarsongs #devarajanmaster #pbhaskaran #onvkurup #spb #spbalasubrahmanyam #yesudas #gireeshputhencherysongs