മേലനങ്ങി പണിയെടുക്കാനാവാത്ത വിധം തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോവുകയും ഒരു സഹോദരിയുടെ ഒളിച്ചോട്ടത്തിനും മറ്റൊരാളുടെ ആകസ്മിക മരണത്തിനും മൂകസാക്ഷിയായി സ്വയം ഒടുങ്ങിപ്പോകുന്ന നായക ജീവിതമാണ് ഉണ്ണിയുടേത്.
എല്ലാ വികാരങ്ങളും തന്നിൽ തന്നെ ഒതുക്കിവയ്ക്കുന്ന ഉണ്ണി,ലൈംഗികതയോടും അതേ മനോഭാവമാണ് പുലർത്തുന്നത് എന്ന് വിശദികരിക്കാനാവും മീനാക്ഷി എന്ന കഥാപാത്രസൃഷ്ടിയിലൂടെ അടൂർ ശ്രമിച്ചത്.
വല്ലപ്പോഴും വന്നുപോകുന്ന വകയിലെ ഒരമ്മാവനും,സഹോദരീ പുത്രനുമല്ലാതെ ഒരാൾപോലും അതിഥികളായെത്താത്ത ഒരിടമാണ് അയാളുടെ തറവാട്.
പുറം വാതിലുകൾ സ്വയം കൊട്ടിയടച്ചുകൊണ്ട് സ്വയം നിഷ്കാസിതമാകുന്ന ജീവിതമാണ് ഉണ്ണിയുടേത്.
ഒടുവിൽ എലിപ്പത്തായത്തിൽ കുടുങ്ങുന്ന എലി തന്നെയായി മാറുന്നുണ്ട് ഉണ്ണി.
ഏറ്റവും മികച്ച മലയാള സിനിമകളിൽ ഒന്നായി എക്കാലവും എലിപ്പത്തായം എന്ന സിനിമയും ഉണ്ടാകും.
ശബ്ദം : ഇത്രയും വ്യക്തതയുള്ള ശബ്ദ സംവിധാനം ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ പോലും പറ്റുന്നില്ല. കാക്ക, മൈന, കുയിൽ, കരിയിലക്കിളി... നാട്ടിൻ പുറ ശബ്ദ വൈവിധ്യം രസകരമായി ചെയ്തിട്ടുണ്ട്.
എന്ത് ചെറിയ കാര്യത്തിനും സഹായം ചോദിച്ചിരുന്നു ജലജയുടെ കഥാപാത്രം, എലിപത്തായം എടുക്കാനും കെണി വയ്ക്കാനും, കെണിയിൽ വീണ എലികളെ കൊണ്ട് പോയി വെള്ളത്തിൽ മുക്കി കൊല്ലുവാനും ആരുടേയും സഹായം ചോദിക്കുന്നില്ല..ആ കഥാപാത്രത്തിന്റെ ഉദ്ദേശവും മനോഗതിയും അവസാനം കരമനയുടെ കഥാപാത്രത്തെ ഒരു എലിപത്തായത്തിൽ അകപ്പെട്ട എലിയെ പോലെ കുളത്തിൽ മുക്കി കൊല്ലുമ്പോൾ ശപമോക്ഷം കിട്ടിയപോലെ ആ കഥാപാത്രത്തിന്റെ അന്തരത്മാവ് കൈ കൂപ്പുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത്. ആ എലിപത്തായതിന്നു രക്ഷപെട്ട എലി ജലജ എന്ന കഥാപാത്രം മാത്രമാണ്. What an adoor brilliance.
വളരെ നല്ല ചിത്രം 'രാജമ്മയെ പോലെ ഒരു അപ്പച്ചി എന്നിക്കു മുണ്ടായിരുന്നു' സങ്കടങ്ങൾ മനസ്സിലൊതുക്കി എരിഞ്ഞടങ്ങിയ ജൻമങ്ങൾ' തിരിച്ചറിഞ്ഞപ്പോൾ തിരുത്താൻ പറ്റിയില്ല
Adoor Gopalakrisnan’s this film Elippathayam catapulted him into International fame when it won the British Film Institute (BFI) award at London Film Festival for the most original and imaginative film in 1982. The decadence of feudalism that prevailed in Kerala, especially in the Nair Family, is portrayed in all its starkness in this mind-blowing film.